വാടാത്ത പുഷ്പങ്ങള്‍
അര്‍ത്ഥശൂന്യമാമെന്‍ ജീവിതത്തിന്‍റെ
അടിക്കുറുപ്പിന്നു ഞാന്‍ അടിവരയിട്ടപ്പോള്‍
കിനാക്കളെ നിത്യ ഗര്‍ഭം ധരിച്ചതാം
ഈ താഴ്വരയിലൊരു സ്വച്ചന്ദ സന്ധ്യയില്‍
മഞ്ഞു ചാര്‍ത്തിയ ശീല നീക്കി നീ
പൌര്‍ണമി ക്കലയായ് ഒഴുകി വന്നീലയോ
പൂത്തു നില്‍ക്കുമൊരു ചെമ്പനീര്‍ ചെടിയുടെ
ചുണ്ടില്‍ തത്തി ക്കളിക്കുന്ന നീഹാര
ബിന്ദു പോലെ നിന്‍ കണ്‍കളില്‍ കണ്ടു ഞാന്‍
ശൂന്യ ശുഷ്കമാമെന്‍ ജീവിതത്തിന്‍റെ
പ്രണയ പൂര്‍ണമാം തേനും പൂനിലാവും
തെറ്റതെങ്കില്‍ ക്ഷമിക്കുക സ്നേഹിതേ
മര്‍ത്യ ജീവിത നാടകം കുലീനമാം കള്ളം
എന്‍ ജന്മ സുകൃതമാം നിന്നാദ്യ ദര്‍ശനം
ഇന്നുമോര്‍ക്കുന്നു ഞാന്‍ കൊതിയോടെ നോവോടെ
നിശബ്ദമാമൊരീ പ്രണയ മണി വീണയുടെ
സംഗീതം അപശ്രുതിയും ആത്മാവിനാധിയും
ഹൃദ്യമായൊരീ പ്രണയാഭിലാഷത്തിന്‍
ദിവ്യ സ്മരണകള്‍ കടലായിരമ്പുന്നു
ചക്രവാളത്തില്‍ പ്രതിധ്വനിച്ചീടുമെന്‍
തേങ്ങലുകള്‍ക്കായുള്ളില്‍ ഉള്ളതോ ശ്മശാനങ്ങള്‍
അവിടെ ഞാനര്‍പ്പിക്കുന്നു എന്നാദ്യപ്രണയമേ
നിന്റെ ഓര്‍മയ്കായിട്ടു ഒരു പിടി പുഷ്പങ്ങള്‍
ഈ കുഞ്ഞു പൂക്കളെ പോലെയല്ലോര്‍മകള്‍
നിലനില്‍ക്കുമത് വാടിപ്പോകാതെ കരിയാതെ.....
[may2005]
Labels: പ്രണയം

2 Comments:
valare nannaayittundu..................ashamsakal...........
അവിടെ ഞാനര്‍പ്പിക്കുന്നു എന്നാദ്യപ്രണയമേ
നിന്റെ ഓര്‍മയ്കായിട്ടു ഒരു പിടി പുഷ്പങ്ങള്‍
ഈ കുഞ്ഞു പൂക്കളെ പോലെയല്ലോര്‍മകള്‍
നിലനില്‍ക്കുമത് വാടിപ്പോകാതെ കരിയാതെ....
Verpiriyalinte vedana....
Post a Comment
Subscribe to Post Comments [Atom]
<< Home