നമ്മുടെ വിരഹത്തിന്
(ആദ്യമായി എഴുതിയ പ്രേമലേഖനത്തില്‍ ചേര്‍ക്കുവാന്‍ എഴുതിയ കവിത. സമാപനത്തിന് ഒരു പഞ്ച് കൊടുക്കുന്നതിനായി എസ്. കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥ യില്‍ നിന്നും രണ്ടു വരികള്‍ കടം കൊണ്ടിരിക്കുന്നു; ക്ഷമിക്കുക)
ഓര്‍ത്തോര്‍തിരിക്കുമ്പോള്‍ വീണ്ടുമോര്‍ക്കാന്‍ തോന്നു-
മെത്രയോ സുന്ദരം നിന്‍ മുഖം പ്രിയസഖീ
ഏറെയായ് നാളുകള്‍ നിന്നെപ്പിരിഞ്ഞിട്ടു
നീറുന്നിതെന്‍ മനം അറിയുന്നുവോ പ്രിയേ?
മിഴികളോ നനയുന്നു, പുഴപോലെയൊഴുകുന്നു
മഴ പെയ്തു തോരാത്ത മാനം പോലെ
ഒരു നോക്കു കാണുവാന്‍ ഒരു നിമിഷമാ മുഖം
ഒളി കണ്ണാല്‍ കണ്ടൊന്നു സായൂജ്യമടയുവാന്‍
മധുപൊഴിയുമധരത്തിലൊരു നേര്‍ത്ത പുഞ്ചിരി-
യതു മതിയെനിക്കെന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍
ഏറെ ദൂരത്തില്‍ നീ ഏകയായെങ്കിലും
നിന്‍ ഹൃദയസ്പന്ദനമറിയുന്നു ഞാനിന്നും
സംവദിക്കുന്നു ഞാനെപ്പൊഴും നിന്നുള്ളില്‍
ഉറവയെടുക്കുന്നൊരാത്മാര്‍ത്ഥ പ്രണയത്തെ
അറിയുന്നളക്കുവാന്‍ ആവുന്നതില്ലെന്‍ തു-
ലാസുകള്‍ക്കിപ്പോഴും ത്രാണിയില്ലീശ്വരീ
നൊന്തു പിടഞ്ഞു ഞാന്‍ മൃതിയെടുക്കും മുന്‍പു
വരിക, വെറുതെയൊന്നു കാണുവാന്‍, മിണ്ടുവാന്‍
സ്വര്‍ഗ്ഗമോ, സ്വര്‍ണ്ണക്കൂമ്പാരമോ സാന്ദ്രമാം
സ്വപ്നമോ, പകരമായ് തരുവാന്‍ തുനിഞ്ഞാലും
ഇല്ല, മറക്കുവാനാവില്ല, നിന്നെയെന്‍
സൌന്ദര്യധാമമേ, പനിനീരിന്‍ പുഷ്പമേ
'അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചു പോയതെന്‍
കുറ്റമാണെങ്കിലെന്‍ ദേവീ, പൊറുക്കണം'.........
[oct2005]
Labels: പ്രണയം

1 Comments:
Pranayam ulkkondarinja kaamukante varikal....
Post a Comment
Subscribe to Post Comments [Atom]
<< Home