പരിവേദനം
ക്ഷമിക്കയെന്നോടെന്റെ ദാരുശില്പമേ
പ്രേമിക്കയില്ല ഞാന്‍ ഇനി മേലിലാരെയും
തപിക്കയാണെന്റെയകതാരതിപ്പോഴും
പൊടിക്കയില്ലതിന്‍ ഉറവകളൊരിക്കലും
മതിമതിയെനിക്കിനിയി ലോകത്തില്‍ ജീവിതം
അധികരിച്ചുപോയ് മരണമാണുത്തമം
സ്വതവേ ഞാനെന്നും വിഷാദത്തിന്‍ പിടിയിലാ
ന്നതുപരിധി വിട്ടു പോയ്, പൊട്ടുന്നെന്‍ നെഞ്ചകം
സുഖമെനിക്കില്ലിനിയി ഭുവനഗോളം വെറും
മരുഭൂമിയാണതില്‍ പച്ചപ്പടര്‍പ്പില്ല
തെളിയുന്നതില്ലയൊരു നീര്‍തടാകം പോലു
മത്രയ്ക് ശുഷ്കിച്ചുണങ്ങി വരണ്ടുപോയ്
എന്പ്രിയെ മല്‍പ്രാണനീ വിരൂപമാം ദേഹത്തെ
വെടിയാന്‍ കൊതിയ്കുന്നതറിയുന്നതില്ലി നീ
നീയെന്നെ സ്നേഹിച്ചിരുന്നെങ്കിലൊരു പക്ഷെ
ഈ ലോകം ഇന്നെന്റെ വൃന്ദാവനം പോലെ
പക്ഷെ നിന്‍ ഉള്ത്തുടിപ്പുകളിലൊന്നു പോലും
നീയെനിക്കായ് സമര്‍പ്പിച്ചതല്ലല്ലോ ദേവീ
പിന്നെയെന്തിനോ ഞാന്‍ വീണ്ടും കൊതിക്കുന്നു
നിന്‍ പ്രേമ ബാഷ്പമെന്‍ ശവകുടീരത്തിങ്കല്‍
[mar2006]
Labels: പ്രണയ നൈരാശ്യം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home