നഷ്ടപ്പെട്ട വിലാപം
മേഘമൊഴിഞ്ഞൊരു വാനില്‍, താരക
ജാലം നീന്തി നടക്കുമ്പോള്‍
മനസ്സില്‍ തെളിയുവതെന്തോ, വെറുതെ
നഷ്ടപ്പെട്ട വിലാപങ്ങള്‍
ചൊല്ലിക്കരയാനാരുണ്ടിനിയൊരു
കദനം പറയാനാരുണ്ട്
എന്തുണ്ടിനിയാശിക്കാന്‍, കിളിയെ
വെയിലും മഴകളുമൊരുപോലെ
ഇണയൊടു ചേര്‍ന്നുരമിച്ചു, കഷ്ട-
പ്പെട്ടൊരു കൂടുചമച്ചു നീ
മനസ്സിന്‍ നിര്‍വൃതി നേടീ മുട്ടക-
ളിട്ടു നിറച്ചു നിന്‍ നീഡം
മാതൃത്വത്തിന്‍ സ്വപ്നങ്ങളുമായ്
പ്രത്യാശകളുടെ മേല്‍ അടയായി
പൊട്ടി വിരിഞ്ഞൂ കുഞ്ഞുങ്ങള്‍ വന്ന-
വരെ കാത്തു പുലര്‍ത്തീ നീ
മേടച്ചൂടില്‍ നിന്നൊടു കൊത്തി
വെവ്വേറെ പോയ്, പൊന്‍മക്കള്‍
വീണ്ടും വന്നൂ ഋതു ഭേദങ്ങള്‍
ആവര്‍ത്തിച്ചിവയൊരു പോലെ
ഒടുവില്‍ വാര്‍ധക്യത്തില്‍ നീയി-
ന്നേകയും അബലയുമായ് തീര്‍ന്നു
എന്തുണ്ടു നിനക്കാശിക്കാനിനി
വെയിലും മഴകളുമൊരുപോലെ
[aug2004]
Labels: ജീവിതം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home