Saturday, February 20, 2010

മാനം തെളിഞ്ഞപ്പോള്‍

എന്നുടെ ഹൃദയം ദുഃഖം കൊണ്ടു
നിറഞ്ഞു കവിഞ്ഞപ്പോള്‍
നീല വിഹായസ്സിലൊരു നാള്‍ കണ്ടു
ഭംഗി നിറഞ്ഞൊരു മഴമേഘം

സന്ധാപാധിക്യത്തിന്നാല്‍ ഞാന്‍
വേപഥുവോടെ നില്‍ക്കുമ്പോള്‍
ആ കോടക്കാറെന്നോടോതീ-
യുത്തമമാമോരുപദേശം

സങ്കടമേതും വന്നിടുകില്‍ നീ
തെറ്റുകളെല്ലാം പുനരോര്‍ക്ക
ചൊല്ലിക്കരയുക, നിന്നുടെ കയ്യാല്‍
പറ്റിപ്പോയൊരബദ്ധങ്ങള്‍

കണ്ടിട്ടില്ലേ സൂര്യവെളിച്ചം
മങ്ങിപ്പോകും വേളകളില്‍
കാര്‍കൊണ്ടലുകള്‍ മാനത്തെങ്ങും
കാളിമ ചാലിക്കും നേരം

മേഘങ്ങള്‍ മഴ പൊഴിയുന്നു, മന-
താര് കുളിര്‍ക്കെ കരയുന്നു
ഇടിയും മിന്നലുമേവം നമ്മുടെ
തെറ്റുകളോരോന്നോതുന്നു

ഒടുവില്‍ ദുഃഖം മാഞ്ഞൂ, സൂര്യ
തേജസ്സു പാരില്‍ നിറയുന്നു
അതു നല്‍കുന്നൊരു നല്ല വെളിച്ചം
പുതുതായ് നിറയുന്നാവേശം

കരയുക കനവിന്‍ കദനം മാറ്റാന്‍
മനസ്സിന്‍ മാലിന്യം നീങ്ങാന്‍
പാശ്ചാത്താപത്തോടെ കരഞ്ഞാല്‍
ഹൃദയത്തിന്‍ കറ നീങ്ങുന്നു

ഹൃത്തില്‍ പുതിയൊരു തേജസ്സുണര്‍ന്നു
ഉള്ളില്‍ നിറയുന്നാശ്വാസം
മനസ്സില്‍ തെളിയും ജ്യോതിസ്സുമായി
ഇനിയും ദൂരം മുന്നേറൂ.......
[ജൂലൈ-2004]

Labels:

2 Comments:

At March 4, 2010 at 8:12 PM , Blogger ജയരാജ്‌മുരുക്കുംപുഴ said...

valare nanaayittundu ..... azhathil sparshikkunna varikal... aashamsakal....

 
At March 5, 2010 at 11:55 PM , Blogger ഒരു നുറുങ്ങ് said...

കവിത കൊള്ളാം,അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.ഏകാഗ്രതയോടെ
രണ്ട്മൂന്നു തവണ എഴുതിയത് വായിച്ച്നോക്കൂ,വരികള്‍ക്ക്
തിളക്കവും ആശയങ്ങള്‍ക്ക് ആഴവും വര്‍ദ്ധിക്കും..ഇനിയുമെഴുതൂ...

 

Post a Comment

Subscribe to Post Comments [Atom]

<< Home