അനശ്വരപ്രണയം
കൌമാര പ്രണയത്തിന്‍ കുളിരാര്‍ന്ന സ്മൃതികളെ
ഉന്മാദകാലത്തിന്‍ രത്ന ചുരുക്കമേ
പൂമാരി കൊണ്ടെന്നെ പുളകിതനാക്കുന്ന
പ്രേമാര്‍ദ്രമാകും പനിനീര്‍ക്കിരീടമേ
ചെമ്പനീര്‍ച്ചെടി നട്ട പോലെയെന്‍ പ്രണയവും
കണ്ണീര്‍ നനച്ചപ്പോള്‍ മുള്ളിനാല്‍ നോവിച്ചു
ഇന്നെനിക്കാനന്ദമേകുവാനായ് തന്നു
നിന്നോര്‍മയാകുമീ ചെമ്പനീര്‍ മൊട്ടുകള്‍
പതിതനേന്‍ പ്രണയമറിയിക്കുവാനെഴുതി ഞാന്‍
ഹൃദയ രക്തത്തിനാലായിരം കവിതകള്‍
നിര്‍ദയം ചീന്തിയെറിഞ്ഞ നീയറിഞ്ഞുവോ
സ്പന്ദിച്ചിടുന്നെന്‍ ഹൃത്ത് നിന്‍ കൈകളില്‍
നിന്‍ മുന്നിലാര്‍ത്തനായ് കൈനീട്ടി നിന്നപ്പോള്‍
പ്രണയത്തിലന്ധനായ് ഞാനെന്നറിഞ്ഞോ, നീ
അണയാത്തൊരല്പം പ്രകാശം ചൊരിഞ്ഞുനീ
കനിവേകുമെന്നു ഞാന്‍ കാംക്ഷിച്ചു, വെറുതെ
നന്ദിയുണ്ടെനിക്കെന്നുമെന്‍ സ്നേഹിതേ
നിരസിച്ചതിന്നെന്റെ പ്രണയത്തെയെന്നുമേ...
മധുരമറിയുന്നു ഞാന്‍ നെല്ലിക്ക തിന്നപോല്‍
അധിക സുഖമുണ്ടതിന്‍ സ്മൃതികളുയരുമ്പോള്‍
നഷ്ട പ്രണയങ്ങളെന്നുമനശ്വരം
പുഷ്പിതങ്ങളോ, വിസ്മൃതം ഭൂമിയില്‍
ശിഷ്ടമോര്‍ക്കുവാനെന്നുമുണ്ടോര്‍മ്മകള്‍
ബാഷ്പമേകിയ പ്രണയി, ഞാന്‍ ഭാഗ്യവാന്‍....
Labels: നഷ്ടപ്രണയം, പ്രണയം, വിരഹം

1 Comments:
nanutha mazha pole , kulir kaattupole, nilavupole, poovu pole......... angane agane pranayam manoharamaayi munnottu pokatte........
Post a Comment
Subscribe to Post Comments [Atom]
<< Home